Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ  അംഗം  വി. രമേശൻ മണിയൻകിണർ ഉന്നതി സന്ദർശിച്ചു

തൃശ്ശൂർ താലൂക്കിലെ പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ഉന്നതി  സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ സന്ദർശനം നടത്തി. ഉന്നതിയിലെ നിവാസികൾക്ക് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പ്രകാരം വാതിൽപ്പടിയായി റേഷൻ ധാന്യങ്ങൾ എത്തിച്ചു നൽകുന്നതിലെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.

പ്രദേശത്തെ അംഗൻവാടിയും അദ്ദേഹം സന്ദർശിച്ചു. ഉന്നതി നിവാസികളുടെ പൊതു ജീവിതസാഹചര്യങ്ങൾ, റേഷൻ ലഭ്യത, കുട്ടികൾക്കുള്ള പോഷകാഹാര ലഭ്യത എന്നിവ നേരിട്ട് അദ്ദേഹം വിലയിരുത്തി.

  ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. എസ്. ഭദ്രകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ് കുമാർ, പൊതുവിതരണ വകുപ്പ് പ്രതിനിധികളായ ഇ. ആർ. ലിനി, മിനി ജോൺ, സി. കൃഷ്ണദാസ്, ചൈൽഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസർ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ എന്നിവർ ഭക്ഷ്യ കമ്മീഷൻ അംഗത്തോടൊപ്പം ഉണ്ടായിരുന്നു.

date