Skip to main content

ഒരു കുടുംബം ഒരു സംരംഭം പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിലുള്ള 'സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍' (സാഫ്) വഴി നടപ്പിലാക്കുന്ന 'ഒരു കുടുംബം ഒരു സംരംഭം' പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കുന്ന ഈ പദ്ധതിയിലേക്ക്, 'ഫിഷര്‍മെന്‍ ഫാമിലി രജിസ്ട്രിയില്‍' അംഗത്വമുള്ള കുടുംബങ്ങളിലെ 18-40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് www.safkerala.org എന്ന വെബ്‌സൈറ്റ് വഴിയോ അതാത് ജില്ലാ 'ഫിഷറീസ് ഓഫീസുകള്‍, മത്സ്യഭവനുകള്‍ എന്നിവ മുഖേനയോ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 24 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവര്‍ങ്ങള്‍ക്കായി ഫോണ്‍: 8921526393.

date