ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 104 പേർ (07.08.2026, 3.00 PM)
തൃശ്ശൂർ ജില്ലയിൽ വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ 34 കുടുംബങ്ങളിലെ 104 പേർ കഴിയുന്നു. 44 പുരുഷന്മാരും 40 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിൽ ഉള്ളത്. ഇതിൽ 17 പേർ മുതിർന്ന പൗരന്മാരാണ്.
താലൂക്ക് തിരിച്ചുള്ള വിശദാംശങ്ങൾ:
* മുകുന്ദപുരം താലൂക്ക്:
* ഇരിങ്ങാലക്കുട വില്ലേജിലെ പകൽ വീട് ജവഹർ നഗർ ക്യാമ്പിൽ 2 കുടുംബങ്ങളിലായി 5 പേർ (2 പുരുഷന്മാർ, 1 സ്ത്രീ, 2 കുട്ടികൾ. ഇതിൽ 3 മുതിർന്ന പൗരന്മാർ).
* തോട്ടിപ്പാൽ വില്ലേജിലെ GIPS പറപ്പൂക്കര ക്യാമ്പിൽ 2 കുടുംബങ്ങളിലായി 9 പേർ (5 പുരുഷന്മാർ, 3 സ്ത്രീകൾ, 1 കുട്ടി. ഇതിൽ 2 മുതിർന്ന പൗരന്മാർ).
•തൃശ്ശൂർ താലൂക്ക്:
* കുറുമ്പിലാവ് വില്ലേജിലെ GLPS കുറുമ്പിലാവ് ക്യാമ്പിൽ 4 കുടുംബങ്ങളിലായി 14 പേർ (3 പുരുഷന്മാർ, 6 സ്ത്രീകൾ, 5 കുട്ടികൾ. ഇതിൽ 2 മുതിർന്ന പൗരന്മാർ).
* കണിമംഗലം വില്ലേജിലെ ഗവ. പോളിടെക്നിക് നെടുപുഴ ക്യാമ്പിൽ 15 കുടുംബങ്ങളിലായി 47 പേർ (24 പുരുഷന്മാർ, 14 സ്ത്രീകൾ, 9 കുട്ടികൾ. ഇതിൽ 10 മുതിർന്ന പൗരന്മാർ).
* ചേർപ്പ് വില്ലേജിലെ GVHS ചേർപ്പ് ക്യാമ്പിൽ 11 കുടുംബങ്ങളിലായി 29 പേർ (10 പുരുഷന്മാർ, 16 സ്ത്രീകൾ, 3 കുട്ടികൾ).
- Log in to post comments