Skip to main content

ദേശീയ കൈത്തറി ദിനാഘോഷവും ആരോഗ്യ പരിശോധനാ ക്യാപും സംഘടിപ്പിച്ചു

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ കൈത്തറി ദിനാചരണവും ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നെയ്ത്തു തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പും കേരളാധീശ്വരപുരം നെയ്ത്തു സഹകരണ സംഘത്തില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കുകയും തുണി നെയ്തില്‍ മികവ് പുലര്‍ത്തിയ തൊഴിലാളികള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂര്‍ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ഷിനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.സി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. താനാളൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്തിമത്ത് താഹിറ, വൈലത്തൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമാ വേണുഗോപാല്‍, താനൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഷംനാദ് റസൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ കെ. സുബൈദ സ്വാഗതവും ബാബുരാജ് നന്ദിയും രേഖപ്പെടുത്തി.
 

date