Post Category
സൈനിക ബോര്‍ഡ് നോണ്‍ ഒഫീഷ്യല്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ സൈനിക ബോര്‍ഡ് പുന:സംഘടിപ്പിയ്ക്കുന്നതിന് വേണ്ടി നോണ്‍-ഒഫീഷ്യല്‍ അംഗങ്ങളുടെ പുതിയ പാനല്‍ രൂപീകരിക്കുന്നു. ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, അഡ്വക്കേറ്റ്, ഡോക്ടര്‍, ബിസ്സിനസ്സുകാര്‍ എന്നിവരില്‍ നിന്ന് മൂന്നില്‍ കുറയാതെയുള്ള നോണ്‍-ഒഫീഷ്യല്‍ അംഗങ്ങളേയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൂന്ന് റിട്ടയേര്‍ഡ് സീനിയര്‍ ഓഫീസര്‍മാരേയും പരിഗണിക്കും. ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാര്‍ ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ചിന് മുന്‍പ് സമ്മതപത്രവും ബയോഡാറ്റയും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-222904.
date
- Log in to post comments