Skip to main content

നെഹ്‌റു ട്രോഫി ബോട്ട് റേസ്; സാംസ്കാരിക ഘോഷയാത്ര 18 ന്

നെഹ്റു ട്രോഫി വള്ളംകളിക്ക് മാറ്റ് കൂട്ടുന്ന കൾച്ചറൽ കമ്മിറ്റിയുടെ സാംസ്കാരിക പഘോഷയാത്ര ഓഗസ്റ്റ് 18ന് നടക്കും. നഗരസഭ അങ്കണത്തിൽ നിന്നും ജോൺസ് ഗ്രൗണ്ടിലേക്കാണ് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നത്. തുടർന്ന് ജോബി ജോൺ നയിക്കുന്ന ഗാനമേള അരങ്ങേറും. 19ന് കാവാലം സ്മൃതികൾ സംഗീത പരിപാടിയും പുന്നപ്ര മധുവിന്റെ സ്റ്റേജ് ഷോയും ഉണ്ടാകും. 20 ന് വിനീത് ശ്രീനിവാസന്റെ ഗാനമേള നടക്കുമെന്ന് നഗരസഭ അധ്യക്ഷ മോളി ജേക്കബ് അറിയിച്ചു.

date