Skip to main content

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

 

കൊച്ചി സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ്  നിയമനത്തിന്   വിമുക്തഭടന്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.   യോഗ്യത: പത്താം ക്ലാസ്/തത്തുല്യ യോഗ്യത പാസായിരിക്കണം, സൈന്യം, സി ആര്‍ പി എഫ് /ബി എസ് എഫ് /സി ഐ എസ് എഫ് /ഐ ടി ബി പി/എസ് എസ് ബി തുടങ്ങി സൈനിക/അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ അഞ്ച് വര്‍ഷത്തെ സേവനപരിചയം,   നല്ല ശാരീരികഘടന,   ഉയര്‍ന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 56 വയസ.്   ഓഗസ്റ്റ് 24  നകം  https://recruit.cusat.ac.in/ മുഖേന അപേക്ഷിക്കണം. ഫോണ്‍: 0474 2792987.
 

 

 

date