Skip to main content

കർക്കടക വാവുബലി: ഹരിതചട്ടം കർശനമായി പാലിക്കണം

കർക്കടക വാവുബലിയോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രപരിസരങ്ങളിലും കടവുകളിലും കടൽത്തീരങ്ങളിലും നടക്കുന്ന ബലിതർപ്പണച്ചടങ്ങുകൾക്ക്  ഹരിതചട്ടം കർശനമാക്കി ജില്ലാ ശുചിത്വമിഷൻ. 

ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കണം. ബലിതർപ്പണത്തിന് ശേഷം ഉപയോഗിച്ച പൂജാസാമഗ്രികൾ, ഭക്ഷ്യാവശിഷ്ടങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ നദികളിലോ കടലിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുള്ള മാലിന്യശേഖരണ സംവിധാനങ്ങളിൽ നിക്ഷേപിക്കണം. 

ഹരിതചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

date