Skip to main content

'ഡിജിറ്റല്‍ സ്‌ക്വയര്‍': വിദ്യാലയങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഐ.ടി പഠനം കാര്യക്ഷമമാക്കുന്നതിനുള്ള 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയിലേക്ക് വിദ്യാലയങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വികസിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിത പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എയ്ഡഡ്, സര്‍ക്കാര്‍ ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള എല്‍.പി, യു.പി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഡിജിറ്റല്‍ പഠന ഇടവും ഹെഡ്ഫോണ്‍, സ്പീക്കര്‍, മൗസ് എന്നിവ സഹിതം കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകളും സജ്ജമാക്കാന്‍ സന്നദ്ധതയുള്ള സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 13-നകം കൈറ്റ് ജില്ലാ ഓഫീസില്‍ ഇ-മെയില്‍ മുഖേന അപേക്ഷിക്കണം. പദ്ധതി മാര്‍ഗ്ഗരേഖ www.kite.kerala.gov.in ല്‍ ലഭിക്കും.
 

 

date