Skip to main content

അറിയിപ്പുകൾ

പരമ്പരാഗത കരകൗശല വിദഗ്ദ്ധർക്ക് പണിയായുധങ്ങൾക്ക് ഗ്രാൻ്റ് നൽകും 

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുന്നതിന് പണിയായുധങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് (2026-27 ടൂൾകിറ്റ് ഗ്രാന്റ്) ഓൺലൈനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ  ക്ഷണിച്ചു.

 അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. പ്രായം18 നും 60 നും ഇടയിൽ ആയിരിക്കണം. അപേക്ഷകർ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ 0484-2983130.

 ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് 

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ്' സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെന്റ്റ് അഥവാ തത്തുല്യ യോഗ്യത പ്രോഗ്രാമിലേക്ക് ഉള്ളവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ. നന്ദാവനം, വികാസ്‌ഭവൻ പി. ഒ.. തിരുവനന്തപുരം-33

ഫോൺ: 9846033001, 0471 2570471

 പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന്  അപേക്ഷ ക്ഷണിച്ചു 

സംസ്ഥാനത്തെ മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. ഉയർന്ന പ്രായ പരിധി 60 വയസ്. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ ആയി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. ഇത് സംബന്ധിച്ച വിജ്ഞാപനം 
www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 0484 -2983130.

 

 

 ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് 

 

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17.

 പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വർഷമാണ് കോഴ്‌സിൻ്റെ കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ. പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും.

ഫോൺ: 0471 2570471, 9846033009.

 

 

 അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു 

നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിക്ക് (2026-27) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ അധികരിക്കരുത്. അപേക്ഷകർ കേരള ബാർ കൗൺസിലിൽ 2024 ജൂലൈ ഒന്നി നും 2026 ജൂലൈ 31 നും ഇടയിൽ സംസ്ഥാനത്തിനകത്ത് തന്നെ പ്രക്ടീസ് ചെയ്യുന്നവരായിരിക്കണം. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി ആഗസ്റ്റ് 31 രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം mo www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോൺ - 0484-2983130.

 

 

 ബാർബർഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു 

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ  ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടംആധുനികവത്കരിക്കുന്നതിന് 2026-27 വർഷത്തെ ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്ന പദ്ധതിക്ക്   പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2. 5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്കും, നിലവിൽ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുൻഗണന നൽകുന്നതാണ്. www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. ഇത് സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് -0484-2983130.

 

 

 വിമുക്തഭടന്മാർക്കും വിധവകൾക്കും സാമ്പത്തിക സഹായം 

എറണാകുളം ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാർ, വിധവകൾ  എന്നിവർക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ വാർഷിക സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ    താഴെയുള്ള യോഗ്യരായവർ ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ ദൂതൻ മുഖേനയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സെപ്റ്റംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. 0484-2422239.

date