Skip to main content

ജോബ് ഡ്രൈവ് 

 

എറണാകുളം എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തിൽ 13 ന്  രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ  ടെക്ക് മഹീന്ദ്ര പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യത്തോടെ വിവിധ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  ഉദ്യോഗാർത്ഥികൾ  രാവിലെ 11.00 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ 5-ആം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ചിൽ ബയോഡാറ്റ, പാൻ കാർഡ്/ആധാർ, ബിപിഒ പ്രവർത്തി പരിചയമുണ്ടെങ്കിൽ ആയതിന്റെ കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണം. ലാപ് ടോപ്പ് കയ്യിൽ കരുതുന്നത് അഭികാമ്യം.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

date