Skip to main content

ബി.സി.എ/ബി.ബി.എ. കോഴ്‌സ് പ്രവേശനം: രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ്

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ 2026-27 അക്കാദമിക വർഷത്തെ ബി.ബി.എ./ബി.സി.എ. കോഴ്‌സിലേക്കുള്ള രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ്  അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ  സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്.

കൂടാതെ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാൻ ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം ആഗസ്റ്റ് 12 വരെ ലഭ്യമാണ്. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർക്ക് പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ  സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-232439625603612560327.

പി.എൻ.എക്‌സ്. 3154/2026

date