Skip to main content

അധ്യാപകരെ ആവശ്യമുണ്ട്

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്  വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 18 ചൊവ്വാഴ്ച്ച എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് - ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ്, ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ് - ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും   ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 -234082. ഇമെയില്‍-gptcnedumkandam.ac.in
 

date