Post Category
കുട്ടികള്‍ക്കും ഹെല്‍മറ്റ്: ബോധവത്കരണ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കുട്ടികള്‍ക്കും വേണം ഹെല്‍മറ്റ്' ബോധവത്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11) നടക്കും. കൊല്ലം ടൗണ്‍ യു. പി. സ്‌കൂളില്‍ രാവിലെ 11.30-ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. 'കുഞ്ഞു ജീവനാണ്. നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്' എന്ന സന്ദേശവുമായാണ് ബോധവത്കരണ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.
date
- Log in to post comments