Post Category
എരുമപ്പെട്ടി ഐടിഐയിൽ പഴയ സാധനങ്ങൾ ലേലം ചെയ്യുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴിലെ എരുമപ്പെട്ടി ഐടിഐയിലെ കെട്ടിടം നവീകരിച്ച സമയത്ത് എടുത്തുമാറ്റിയ പഴയ ഫ്രണ്ട് ഗേറ്റ്, പ്ലംബർ ട്രേഡിലെ വർക്ക്ഷോപ്പ് വസ്തുക്കൾ, പ്രാക്ടിക്കൽ ക്ലാസിന്റെ പഴയ റോളിങ് ഷട്ടർ എന്നിവ പരസ്യമായി ലേലം ചെയ്യുന്നു. ഓഗസ്റ്റ് 20-ന് രാവിലെ 11.00-ന് എരുമപ്പെട്ടി ഐടിഐയിൽ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ലേലം നടത്തുക. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും എരുമപ്പെട്ടി ഐടിഐയുമായി ബന്ധപ്പെടുക. ഫോൺ- 0488-5262777.
date
- Log in to post comments