Skip to main content

അറിയിപ്പുകൾ

 

 

സ്പോട്ട് അഡ്മിഷൻ 

കളമശ്ശേരി ഗവൺമെന്റ് ഐടിഐ യിൽ മെട്രിക്, നോൺമെട്രിക് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13ന് രാവിലെ എട്ടുമണിക്ക് നടത്തും. താല്പര്യമുള്ളവർ എസ്എസ്എൽസി സർട്ടിഫിക്കറ്റും ടിസിയും സഹിതം ഐടിഐയിൽ ഹാജരാവണം.

 

വിമുക്തഭടന്മാർക്ക് ജോലി ഒഴിവുകൾ 

ഡയറക്ടർ ജനറൽ ഓഫ് റീ സെറ്റിൽമെന്റ് വിവിധ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ www.dgrddemp@desw.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ 0484 2422239.

 

ടെൻഡറുകൾ ക്ഷണിച്ചു 

 

പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിനു പരിധിയിലുള്ള കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളിൽ ആഴ്ചയിൽ മൂന്നു ദിവസം പാലും മൂന്നു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, കുടുംബശ്രീ സംരഭകർ,മറ്റ് സ്ഥാപനങ്ങളിൽ നിന്നും വെവ്വേറെ മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു.

 ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി: ആഗസ്റ്റ് 17 പകൽ 2 മണി. ഫോൺ: 9995583553

 

 മത്സ്യത്തൊഴിലാളി വനിതകൾക്ക് ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങാം 

 

സാഫ്' മുഖേന 2026-27 സാമ്പത്തിക വർഷത്തിൽ  നടപ്പാക്കുന്ന ബദൽ ജീവനോപാധി പദ്ധതിയിൽ സംരംഭങ്ങൾ ആരംഭിക്കാൻ മത്സ്യത്തൊഴിലാളി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ അഞ്ച് വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകും.  ഈ പദ്ധതിയിൽ ഒരു ഗുണഭോക്താവിന് സംരംഭത്തിൻ്റെ ആവശ്യം പരിഗണിച്ച് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി നൽകും.

അപേക്ഷകൾ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫിന്റെ വെബ്സൈറ്റ്, എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2026 ആഗസ്റ്റ് 24 ന് വൈകുന്നേരം അഞ്ചു മണി വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക്: 8129644919, 8547899529,6235089191, 7012132836.

date