Skip to main content

അറിയിപ്പുകൾ

 

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

 

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും (ഒ.ബി.സി),  സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ   അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗ്രാൻറ്സ് പോർട്ടൽ മുഖേന 2026 സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാൻറ്സ് മുഖേന അപേക്ഷ പുതുക്കേണ്ടതാണ്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ - 0484 - 2983130.

 

വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു 

വനംവകുപ്പിൻ്റെ 2026-ലെ വനമിത്ര പുരസ്കാരത്തിന് എറണാകുളം ജില്ലയിൽ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ  പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുളള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണയിക്കുന്നത്. എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ്' അവാർഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്കാരം.

അപേക്ഷകർ അവർ ചെയ്ത പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 10 നകം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മണിമല റോഡ്, ഇടപ്പള്ളി പി. ഒ., എറണാകുളം 682024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 0484-2344761

 

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്ലോമ 

 

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത +2), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത: എസ്എസ്എൽസി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/റെഗുലർ/പാർട് ടൈം ബാച്ചുകൾ, മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. കോഴ്‌സ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് Ph: 7994449314

date