Skip to main content

കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തയച്ചു

 

 

ഗാര്‍ഹിക എല്‍പിജി ബുക്കിംഗ്
കാലയളവ് കുറയ്ക്കണം: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണക്കാലത്ത് ഗാര്‍ഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്്ക്ക് കത്തയച്ചു. നിലവില്‍, ഗാര്‍ഹിക ഇന്ധനം ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരപ്രദേശത്ത് 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമാണ്. ഓണക്കാലത്ത് അധിക ആവശ്യകതയുള്ളതിനാല്‍, ഈ സമയവ്യത്യാസം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍, സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ ബുക്കിംഗിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

സാധാരണ ഉപയോഗ പരിധിക്കപ്പുറം എല്‍പിജി ലഭ്യത ഏറ്റവും ആവശ്യമുള്ള ഉത്സവ സീസണില്‍ വീടുകളില്‍ ശരാശരി ഉപഭോഗത്തേക്കാള്‍ കൂടുതല്‍ പാചക വാതകം ആവശ്യമാണ്. വിനോദസഞ്ചാരികള്‍ മാത്രമല്ല, പ്രിയപ്പെട്ടവര്‍ക്കൊപ്പം ഉത്സവകാലം ചെലവഴിക്കാന്‍ ദൂരെ നിന്നുപോലും എത്തുന്ന വേളയാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

date