Skip to main content

അറിയിപ്പുകൾ

 

കാവ് പുനരുദ്ധാരണ പദ്ധതി

 

 എറണാകുളം ജില്ലയിലെ കാവുകൾ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരിൽ നിന്നും നിർദ്ദിഷ്ട‌ ഫോറത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകൾക്കാണ് ധനസഹായം നൽകുന്നത്. മുൻവർഷങ്ങളിൽ സഹായധനം ലഭിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല. ഈ പദ്ധതിയുടെ കീഴിൽ ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂർവ്വ തദ്ദേശീയ ഇനം സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കുളങ്ങൾ ശുദ്ധീകരി ക്കൽ, ജന്തു ജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവർത്തന ങ്ങൾക്കാണ് ധന സഹായം നൽകുന്നത്. താത്പര്യമുള്ള വ്യക്തികൾ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോർട്ട് എന്നിവ സഹിതം സെപ്റ്റംബർ 10-ന് മുൻപായി എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിലാസം: ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മണിമല റോഡ്, ഇടപ്പള്ളി എറണാകുളം 682024.

 

കർക്കിടകവാവ്: സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും 

 

കർക്കിടകവാവ് ദിനത്തിൽ ( ഓഗസ്റ്റ് 12) സപ്ലൈകോ മാവേലി സ്റ്റോറുകൾ, സൂപ്പർ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.

date