Post Category
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
ഇടുക്കി കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കാര്‍ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 31 ഉച്ചയ്ക്ക് 2 ന് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തും. ബി. ടെക് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള എസ്.സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തൊടുപുഴയിലുള്ള ഇടുക്കി ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446981320, 9446246671
date
- Log in to post comments