Post Category
മഞ്ചേരി സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ കരാര്‍ അധ്യാപക നിയമനം
മഞ്ചേരി സര്‍ക്കാര്‍ നഴ്സിംഗ് കോളേജില്‍ ബോണ്ടഡ് ലെക്ചറര്‍ തസ്തികയിലെ 13 ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് 20 ന് രാവിലെ 10:30-ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. അംഗീകൃത നഴ്സിംഗ് കോളേജുകളില്‍ നിന്ന് നഴ്സിംഗില്‍ ബിരുദാനന്തര ബിരുദവും കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രതിമാസം 32,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്ന ഈ തസ്തികയിലേക്ക് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ അഭാവത്തില്‍ സ്വാശ്രയ കോളേജ് ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ തിരിരേഖ എന്നിവ സഹിതം നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകണം. പോണ്- 0483 2765057.
date
- Log in to post comments