Skip to main content

താത്പര്യപത്രം ക്ഷണിച്ചു

        സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷനിൽ, സെക്രട്ടറിയേറ്റിൽ നിന്നും 5 കിലോമീറ്ററിൽ ചുറ്റളവിലുള്ള 292.89 സ്ക്വയർ മീറ്റർ മുതൽ 485.04 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള ബലവത്തായ കെട്ടിടം (ചുറ്റുമതിൽ, പാർക്കിംഗ് ഏരിയ മുതലായവയുള്ള ഫർണിഷ്ഡ് ചെയ്ത കെട്ടിടം) സർക്കാർ അംഗീകരിച്ച 50,000 രൂപ വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും താത്പര്യം ക്ഷണിച്ചു.

        താത്പര്യമുള്ളവർ 10 ദിവസത്തിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടി.സി. 24/3219, നമ്പർ 43, ബൈൽഹവൻ ഗാർഡൻസ്, കവടിയാർ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തിൽ അപേകഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2724740.

പി.എൻ.എക്‌സ്. 3220/2026

date