Post Category
പി.എം.എ.വൈ (നഗരം) രണ്ടാം ഘട്ടം സംസ്ഥാനത്ത് നടപ്പാക്കും; 30,000 പേർക്ക് വീടൊരുങ്ങും
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) രണ്ടാം ഘട്ടം സംസ്ഥാനത്ത് നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിടും. ഇതുവഴി അർഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഏകദേശം 30,000 ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകാനാകും. പദ്ധതി നടപ്പാക്കാത്ത പക്ഷം ലഭിക്കേണ്ട 450 കോടി രൂപയുടെ കേന്ദ്രവിഹിതം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി.
പദ്ധതി പ്രകാരം ഒരു വീടിന് നാല് ലക്ഷം രൂപയാണ് ആകെ ധനസഹായം. ഇതിൽ കേന്ദ്രസർക്കാർ ഒന്നര ലക്ഷം രൂപയും സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയും നൽകും. ശേഷിക്കുന്ന തുക നഗരസഭയും ഗുണഭോക്താവും കണ്ടെത്തണം. നിലവിലെ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടം 2026 സെപ്തംബർ 30ന് പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
പി.എൻ.എക്‌സ്. 3221/2026
date
- Log in to post comments