Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിൻ്റെ (SRC)  എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ്, ജൂലൈ സെഷനിലെ 'ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ജയിച്ചവർക്ക് ഈ അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. കോഴ്‌സിൽ ചേരുന്നവർക്ക് സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവ ലഭ്യമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17  വിശദവിവരങ്ങൾക്ക് 0471-2570471, 9846033009 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ (SRC) എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിലേക്ക് നടത്തുന്ന 'ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്' പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15 . കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസുമായി നേരിട്ടോ 9846033001, 0471-2570471 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

date