Post Category
ബി.സി.എ/ബി.ബി.എ. കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ 2026-27 അക്കാദമിക വർഷത്തെ ബി.ബി.എ./ബി.സി.എ. കോഴ്സിന്റെ പ്രവേശനത്തിനുള്ള, പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക്, ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം, അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ട അവസാന തീയതി: ആഗസ്റ്റ് 14. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പി.എൻ.എക്‌സ്. 3226/2026
date
- Log in to post comments