തീറ്റപ്പുല്‍ കൃഷി: അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ തീറ്റപ്പുല്‍ കൃഷി ഘടകത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 മുതല്‍ 20 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.
20 സെന്റിന് മുകളിലുള്ള പുല്‍ കൃഷി, തരിശുഭൂമിയിലുള്ള പുല്‍ കൃഷി, ചോള കൃഷി എന്നീ പദ്ധതികളും പുല്‍ കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഗ്രൂപ്പുകള്‍ക്ക് തീറ്റപ്പുല്ല് വിതരണ യൂണിറ്റുകള്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉള്‍പ്പെടുന്നതാണ് പുല്‍ക്യഷി വികസന പദ്ധതി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222099
- Log in to post comments