Post Category
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എടുക്കണം
ഭിന്നശേഷിക്കാര്‍ക്കുളള ക്ഷേമ പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്(യു.ഡി.ഐ.ഡി) നിര്‍ബന്ധമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാരും യു.ഡി.ഐ.ഡി കാര്‍ഡ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നീ കാര്യാലയങ്ങളുടെ സഹായം തേടാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0486-2228160, 0486-2233030,9387388889
date
- Log in to post comments