Post Category
കട്ടപ്പന ഗവ.ഐടിഐയില്‍ സ്പോട്ട് അഡ്മിഷന്‍
കട്ടപ്പന ഗവ.ഐ ടി ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നല്‍കുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഐ ടി ഐ-യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04868-272216
date
- Log in to post comments