Skip to main content

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, ഇടുക്കി ഡിവിഷന്‍-കട്ടപ്പന ഷോപ്പിംങ് കോംപ്ലക്സില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ താല്‍പ്പര്യമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പത്താം ക്ലാസ്. പ്രായം 25 വയസിനു മുകളില്‍. താല്‍പര്യമുളളവര്‍ ആഗസ്റ്റ് 19 നു മുമ്പ് ഫോട്ടോ പതിച്ച ബയോഡേറ്റാ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, ഇടുക്കി ഡിവിഷന്‍, കട്ടപ്പന എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272412

date