Skip to main content

മെഡിക്കൽ വിദ്യാർത്ഥിനികൾക്ക് പ്രത്യേക സ്‌കോളർഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു*

സംസ്ഥാനത്തെ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി (OBC) വിഭാഗത്തിൽപ്പെട്ട മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനികൾക്കായി പ്രത്യേക സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. സർക്കാർ അല്ലെങ്കിൽ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്.

 പ്രതിവർഷം പരമാവധി 50,000 രൂപ വരെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം (2.5 ലക്ഷം) രൂപയിൽ കവിയരുത്. താത്പര്യമുള്ള അർഹരായ വിദ്യാർത്ഥിനികൾ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. പദ്ധതി സംബന്ധിച്ച വിശദമായ സർക്കുലറും മാർഗ്ഗനിർദ്ദേശങ്ങളും പോർട്ടലിൽ ലഭ്യമാണ്. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോൺ: 04922 222335, ഇ-മെയിൽ: bcddpkd@gmail.com.

date