കയറിനൊരു കൈത്താങ്ങ്; ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പ്പന്നം കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ്
കയര്‍ മേഖലയുടെ സമഗ്ര വികസനവും കയര്‍ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ 'കയറിനൊരു കൈത്താങ്ങ് - ഒരു വീട്ടില്‍ ഒരു കയര്‍ ഉല്‍പ്പന്നം' വിപണന പദ്ധതി ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കയര്‍ ഉല്‍പ്പന്നങ്ങളായ ഫൈബര്‍ മാറ്റ്, ക്രീല്‍ മാറ്റുകള്‍ എന്നിവ 50 ശതമാനം വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. ആയിരം രൂപ വരെ വിലയുള്ള ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്കാണ് (പരമാവധി 500 രൂപ) വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമായും വാങ്ങാനും ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യവസായ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളക്ടറേറ്റുകളിലെ പ്രത്യേക കിയോസ്‌കുകള്‍, കയര്‍ വികസന വകുപ്പ് ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, പൊതുമേഖലാ ഷോറൂമുകള്‍ എന്നിവവഴിയാണ് ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്നത്. തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനാണ് ഉല്‍പ്പന്ന വിതരണ ചുമതല. പദ്ധതി 2027 ഫെബ്രുവരി ഒമ്പത് വരെ ആറു മാസക്കാലം പദ്ധതി നീണ്ടുനില്‍ക്കും.
- Log in to post comments