Post Category
പോളിടെക്‌നിക് കോളേജില്‍ താല്‍ക്കാലിക അധ്യാപക ഇന്റര്‍വ്യൂ
ചേലക്കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഒരു ട്രേഡ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ. ഓഗസ്റ്റ് 17-ന് രാവിലെ പത്തിന് കോളേജില്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments