Skip to main content

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ കരാര്‍ നിയമനം: അഭിമുഖം ഓഗസ്റ്റ് 19-ന്

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദമാണ് കുറഞ്ഞ യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ.  ഓഗസ്റ്റ് 19-ന് രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  ഓഗസ്റ്റ് 19-ന് രാവിലെ പത്തിന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തിച്ചേരണം.
 

date