Skip to main content

അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു

ഇരിങ്ങാലക്കുട ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പൊറത്തിശ്ശേരി സെക്ടര്‍, കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 151 അങ്കണവാടികളിലെ കുട്ടികള്‍ക്ക് പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയില്‍ മൂന്ന് ദിവസം വീതം പാലും മുട്ടയും ലഭ്യമാക്കുന്നതിനാണ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചത്. ടെണ്ടര്‍ ഫോം ഓഗസ്റ്റ് 22 ന് രാവിലെ 11.30 വരെ മാപ്രാണത്തുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0480 2824833.
 

date