Post Category
ഗതാഗത നിയന്ത്രണം 19 വരെ നീട്ടി
കെ.എസ്.ടി.പി കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡ് നവീകരണത്തിൻ്റെ ഭാഗമായി പാലയ്ക്കൽ ഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായ റോഡിന്റെ കോൺക്രീറ്റിന്റെ ഗുണനിലവാരവും ബലവും ഉറപ്പുവരുത്തുന്നതിനുള്ള ക്യൂറിംഗ് ഘട്ടം പൂർത്തിയാക്കുന്നതിനായി ഓഗസ്റ്റ് 19 വരെ ഏകദിശ ഗതാഗത ക്രമീകരണവും (വൺ വേ) ഡൈവേർഷനുകളും നീട്ടിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. നിർമ്മാണത്തിന്റെ സുരക്ഷിതത്വവും പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയും മുൻനിർത്തിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
date
- Log in to post comments