ജില്ലാതല വാർത്തകൾ
അസാപ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്റെ പാലയാട്ടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖേന അഡ്വാൻസ്ഡ് ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് (AGDA) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയും 18–35 പ്രായപരിധിയുമുള്ളവർക്ക് അപേക്ഷിക്കാം. ഒമ്പത് മാസത്തെ തൊഴിൽ കേന്ദ്രീകൃത പരിശീലനത്തോടൊപ്പം പ്രായോഗിക പരിശീലനവും ഓൺ ദി ജോബ് ട്രെയിനിങ് സൗകര്യവും ലഭിക്കും. എൻസിവിഇടി അംഗീകൃത സർട്ടിഫിക്കേഷനും പ്ലേസ്മെൻ്റ് അസിസ്റ്റൻസും കോഴ്സിന്റെ ഭാഗമായി ലഭ്യമാണ്. പരിശീലന കേന്ദ്രം ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്, തളിപ്പറമ്പ്. രജിസ്ട്രേഷൻ സൈറ്റ് csp.asapkerala.gov.in/courses/advanced-gda-healthcare-training-program. ഫോൺ: 7907828369, 9495999712.
ബിഎൽഒമാർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണം
സംസ്ഥാനത്തെ മുഴുവൻ പോളിങ് സ്‌റ്റേഷനുകളുടെയും അക്ഷാംശരേഖാംശങ്ങൾ (DSE) ബിഎൽഒ ആപ്പിൽ ചേർക്കുന്നതിന് എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കും ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനം അടിയന്തിരമായി പൂർത്തീകരിച്ചു നൽകുന്നതിനായി കണ്ണൂർ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ആഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിൽ സൗകര്യപ്രദമായ രീതിയിൽ ഏതെങ്കിലും ഒരു ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.
എക്സ്റേ ടെക്നീഷ്യൻ
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ എക്സ്റേ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സഹിതം ആഗസ്ത് 19 രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ഇൻറ്റർവ്യൂവിന് എത്തണം.
ആയുർവേദ തെറാപ്പിസ്റ്റ്
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആഗസ്ത് 21 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ വാക്ക് ഇൻ ഇൻ്റർവ്യൂവിന് എത്തണം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. കേരള സർക്കാരിൻ്റെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40.
സീറ്റ് ഒഴിവ്
കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ പൊതുവിഭാഗത്തിൽ ഏതാനും ഒഴിവുകൾ നിലവിലുണ്ട്. ആഗസ്ത് 14 രാവിലെ 10 മണിക്ക് നേരിട്ടെത്തി അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 0497-2835987, 7012827630.
തീറ്റപ്പുൽ കൃഷി വികസന പദ്ധതി
സംസ്ഥാന സർക്കാർ 2026-27 വർഷത്തിൽ ക്ഷീര വികസന വകുപ്പ് മുഖേന നടത്തുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതികൾക്ക് കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ക്ഷീര കർഷകർക്ക് 20 സെൻ്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളകൃഷി എന്നീ പദ്ധതികളും പുൽകൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന സഹായം എന്നിവയും ഗ്രൂപ്പുകൾക്ക് തീറ്റപ്പുൽ വിപണന യൂണിറ്റുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ് തീറ്റപ്പുൽകൃഷി വികസന പദ്ധതി. താൽപ്പര്യമുള്ള ക്ഷീര കർഷകർക്ക് www.ksheerasree.kerala.gov.in പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ആഗസ്ത് 20 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് അടുത്തുളള ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം.
ഡിപ്ലോമ കോഴ്സുകൾ
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ (യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദം), ഡിസിഎ (എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ)
(പ്ലസ് /വി എച്ച് എസ് സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (പ്ലസ് ടു കൊമേഴ്‌സ്) എന്നീ തൊഴിലധിഷ്‌ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 19. പട്ടികജാതി, പട്ടികവർഗം, ഒ ഇ സി, ഒ ബി സി.(എച്ച്) വിദ്യാർത്ഥികൾക്ക് നിയമാസൂസ്യത ഫീസ് ആനുകുല്യം ലഭിക്കും. ഫോൺ: 0497 2702812, 9446650576, 8086950706, 7012448472.
- Log in to post comments