കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50 ഗ്രാം, 100 ഗ്രാം. 200ഗ്രാം, 500 ഗ്രാം, ഒരു കിലോഗ്രാം വരെയുള്ള ചന്ദനത്തടികള്‍ ചില്ലറ വില്‍പ്പനയ്ക്ക്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഡിപ്പോയിലെത്തി ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കി പരമാവധി ഒരു കിലാഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വിലയൊടുക്കി വാങ്ങാം. എന്നാല്‍ ആരാധനാലയങ്ങള്‍. അംഗീക്യത കരകൗശല വസ്തു നിര്‍മാണ സ്ഥാപനങ്ങള്‍, അംഗീക്യത മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരു കിലോഗ്രാം കണക്ക് ബാധകമല്ല. ആരാധനാലയങ്ങള്‍ക്ക് ഭരണ സമിതി/ അധികാരപ്പെട്ട ഭാരവാഹിയുടെ കത്തും, അംഗീക്യത കരകൗശല സ്ഥാപനങ്ങള്‍, മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അംഗീക്യത ലൈസന്‍സും ഹാജരാക്കി ചന്ദനത്തടി വാങ്ങാം. വിവരങ്ങള്‍ക്ക് കോന്നി ഡിപ്പോ ഓഫീസര്‍ 8547600530, കോന്നി ഡിപ്പോ ഓഫീസ് 0468 2247927, പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന് 0475 2222617.
- Log in to post comments