മല്‍സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍) നടപ്പാക്കുന്ന ഡി.എം.ഇ പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുളള ധനസഹായത്തിന് മല്‍സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുളള മല്‍സ്യത്തൊഴിലാളി/അനുബന്ധ മല്‍സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുളള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്‍ഡര്‍, വിധവ, ശാരീരിക വൈകല്യമുളള കുട്ടികള്‍ ഉളളവര്‍ എന്നിവര്‍ക്ക് 50 വയസ്സുവരെയാകാം. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും ആയിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്റ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ല്ലോര്‍ മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ. ടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷണല്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡി.റ്റി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ്ങ് ആന്റ് നഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മല്‍സ്യ ഭവനുകള്‍, ജില്ല ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 24 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പന്നിവേലിച്ചിറ ജില്ല ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2967720, 7994132417.
- Log in to post comments