Skip to main content

പ്ലസ് വൺ പ്രവേശന തീയതി നീട്ടി

        സ്കോൾ - കേരള മുഖേന 2026-28 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ആഗസ്റ്റ് 31 വരെയും അറുപത് രൂപ പിഴയോടെ  സെപ്റ്റംബർ 11 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈനായി ഇതിനോടകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369. ഇമെയിൽ: scolekerala@gmail.com, വെബ്സൈറ്റ്: www.scolekerala.org.

പി.എൻ.എക്‌സ്. 3238/2026

date