Post Category
ബി ഡെസ് സ്പോട്ട് അഡ്മിഷൻ
കേരളസർക്കാരിന്റെ നൈപുണ്യ വകുപ്പിന് താഴെ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തിയ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിട്യൂഡ് ടെസ്റ്റിൽ യോഗ്യത നേടിയവർ ആഗസ്റ്റ് 17 രാവിലെ 11 ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി കൊല്ലം ചന്ദനത്തോപ്പിൽ കെഎസ്ഐഡി കാമ്പസിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0474-2719193, 2710393.
പി.എൻ.എക്‌സ്. 3239/2026
date
- Log in to post comments