Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

        കേരള സർക്കാരിന്റെ നൈപുണ്യം വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് - കം – അക്കൗണ്ടന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ക്ലാർക്ക് തസ്തികയിൽ 26,500–63,000 രൂപ ശമ്പള സ്കെയിലിൽ പ്രവർത്തിക്കുന്ന ബി.കോം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ടാലിയിൽ പ്രവർത്തന പരിചയവുമുള്ള കേരള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0474-2710393.

പി.എൻ.എക്‌സ്. 3240/2026

date