Skip to main content

സ്വാതന്ത്ര്യദിനാഘോഷം ഇന്ന്: മന്ത്രി റോജി എം. ജോണ്‍ ദേശീയപതാക ഉയര്‍ത്തും

 

 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി  റോജി എം. ജോണ്‍ ദേശീയപതാക ഉയര്‍ത്തും. ഇന്ന് (ഓഗസ്റ്റ് 15)  രാവിലെ ഒമ്പതിനാണ് പതാകയുയര്‍ത്തല്‍ ചടങ്ങ് നടക്കുന്നത്.  രാവിലെ 8.35ന് പരേഡ് നടപടികള്‍ ആരംഭിക്കും. എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക,  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആന്‍ഡ് ഐ.ജി.പി  കാളിരാജ് മഹേഷ്‌കുമാര്‍, ജില്ലാ പൊലീസ് മേധാവി (എറണാകുളം റൂറല്‍) കെ എസ് സുദർശൻ എന്നിവരും അഭിവാദ്യം സ്വീകരിക്കും. രാവിലെ  ഒമ്പതിന് മന്ത്രി ദേശീയപതാക ഉയര്‍ത്തും.  പരേഡ് പരിശോധന, മാര്‍ച്ച് പാസ്റ്റിനും ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

 ദേശഭക്തിഗാനം, സീ കാഡറ്റ് കോപ്‌സ് അവതരിപ്പിക്കുന്ന ഹോണ്‍ പൈപ്പ് ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും.  സായുധസേനാ പതാകദിന ഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിച്ചവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫികളുടെ വിതരണവും, മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനദാനവും  മന്ത്രി നിര്‍വ്വഹിക്കും.

 25 പ്ലാറ്റൂണുകളും നാല് ബാൻഡ് ട്രൂപ്പുകളും പങ്കെടുക്കും. ദേശീയഗാനത്തോടെ  ചടങ്ങ് സമാപിക്കും.

date