Skip to main content

അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷൻ 

ആരക്കുഴ ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിലെ 2 0 2 6 ബാച്ചിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ് എസ് എൽസി ജയിച്ചവർക്കും തോറ്റവർക്കും ആഗസ്റ്റ് 21 വരെ സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ നേടാവുന്നതാണ്. അപേക്ഷാ ഫീസ് 100/- രൂപ. കൂടുതൽ വിവരങ്ങൾക്ക് 9539348420, 7907983231 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 റീ ടെണ്ടർ പരസ്യം 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വൈപ്പിൻ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2027 മാർച്ച് 31 വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രെജിസ്ട്രേഷൻ ഉള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവം ഉള്ള ടെണ്ടറുകൾ ക്ഷണിച്ചു.

മുദ്ര വച്ച ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി : 2026 ആഗസ്റ്റ് 20 ഉച്ചയ്ക്ക് 2 മണി.

ടെണ്ടർ ഫോറം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 നും വൈകുന്നേരം 4.30 നും ഇടയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ (കുഴുപ്പിള്ളി) പ്രവർത്തിക്കുന്ന വൈപ്പിൻ ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ 0484-2496656,9446866134,9895943980 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

 ടെൻഡർ ക്ഷണിച്ചു 

കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള സെക്ടർ-1, സെക്ടർ-2, മരട് എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെ മുട്ട വാങ്ങി വിതരണം നടത്തുന്നതിനായി ഓരോ സെക്ടറുകളിലേക്കുമായി ടെൻഡറുകൾ  ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് ഫോൺ നം.0484-2706695

ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി : 2026 ആഗസ്റ്റ് 20 പകൽ രണ്ടു മണി.

date