Skip to main content
Platoons

സ്വാതന്ത്ര്യദിനാഘോഷം: മികച്ച പ്ലറ്റൂണുകള്‍ക്ക് പുരസ്‌കാരം

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. 

രാവിലെ 8.40 ന് പരേഡ് ഗ്രൗണ്ടില്‍ അണിനിരന്നു. ഇടുക്കി ഹെഡ്ക്വാര്‍ട്ടേഴ്സ് റിസര്‍വ് ഇന്‍സ്പെക്ടര്‍ ജമാല്‍ പി.എച്ച്. പരേഡ് കമാന്‍ഡറായി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ.എ. നാസിം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് 9 ന് വിശിഷ്ടിതിഥി മന്ത്രി അനൂപ് ജേക്കബ് വേദിയിലെത്തി. പരേഡിന്റെ അഭിവാദ്യം ഏറ്റുവാങ്ങിയ ശേഷം ദേശീയ പതാക ഉയര്‍ത്തി. തുറന്ന ജീപ്പില്‍ പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിച്ചു. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു. മന്ത്രി പരേഡിന്റെ സല്യൂട്ട് സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. 21 പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. 

പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇടുക്കി, ലോക്കല്‍ പോലീസ് മെന്‍ & വുമണ്‍, എക്‌സൈസ് വകുപ്പ്, ഫോറസ്റ്റ്, വാഴത്തോപ്പ് സെന്റ്. ജോര്‍ജ് എച്ച്എസ്എസിലെയും പാവനാത്മ കോളേജ്, മുരിക്കാശേരിയിലെയും എന്‍സിസി സീനിയര്‍ ഡിവിഷന്‍, സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലെയും കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ എന്‍സിസി ജൂനിയര്‍ ഡിവിഷന്‍, പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എസ്എന്‍എച്ച്എസ്എസ് നങ്കി സിറ്റി, വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്എസ്, ഫാത്തിമ മാത ഗേള്‍സ് എച്ച്എസ്, കൂമ്പന്‍പാറ എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, പൈനാവ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള സ്‌കൗട്ട്‌സ്, ഗൈഡ്‌സ് സംഘം, ഇടുക്കി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, പൈനാവ് എംആര്‍എസ്, എസ്എന്‍എച്ച്എസ്എസ് നങ്കി സിറ്റി എന്നിവിടങ്ങളിലെ ബാന്‍ഡ് സംഘം എന്നിവര്‍ പരേഡില്‍ അണിനിരന്നു. 

വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്എസിലെയും കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. 

മികച്ച പ്ലറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പരേഡില്‍ പങ്കെടുത്ത എല്ലാ വിഭാഗങ്ങള്‍ക്കും പുരസ്‌കാരം നല്‍കി. സായുധസേനാ പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം കൂമ്പന്‍പാറ ഫാത്തിമമാത ജിഎച്ച്എസ് ഏറ്റുവാങ്ങി.

മികച്ച പ്ലറ്റൂണുകള്‍

പരേഡില്‍ അണിനിരന്ന വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ പ്ലറ്റൂണുകള്‍

പോലീസ് വിഭാഗം: ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ഇടുക്കി

എന്‍സിസി സീനിയര്‍ ഡിവിഷന്‍: സെന്റ് ജോര്‍ജ് എച്ച്എസ്എസ്, വാഴത്തോപ്പ് 

എന്‍സിസി ജൂനിയര്‍ ഡിവിഷന്‍: സയണ്‍ പബ്ലിക് സ്‌കൂള്‍, സ്വരാജ് 

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പൈനാവ്,  എസ്എന്‍എച്ച്എസ്എസ് നങ്കി സിറ്റി, 

ഫാത്തിമ മാത ഗേള്‍സ് എച്ച്എസ് കൂമ്പന്‍പാറ

സ്‌കൗട്ട്‌സ്: ജവഹര്‍ നവോദയ വിദ്യാലയ, കുളമാവ് 

ഗൈഡ്‌സ്: ജവഹര്‍ നവോദയ വിദ്യാലയ, കുളമാവ് 

date