Skip to main content

ദേശസ്നേഹത്തിന്റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി

വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു

സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ദേശസ്‌നേഹത്തിന്റെ ആവേശവും നിറച്ച് സായുധ സേനകളും സായുധേതര വിഭാഗങ്ങളും അണിനിരന്ന വർണാഭമായ പരേഡോടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് പ്രൗഢോജ്ജ്വല തുടക്കം. താളബദ്ധമായ ചുവടുകളോടെ വിവിധ സേനാവിഭാഗങ്ങൾ അണിനിരന്നപ്പോൾ ആഘോഷവേദി ദേശാഭിമാനത്തിന്റെ ആവേശത്തിൽ നിറഞ്ഞു. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി.

വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ ഡോ അപർണ ഒ ഐ പി എസ്സെക്കന്റ് - ഇൻ കമാൻഡ് ഷിയാസ് എസ് എന്നിവരുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്സ്പെഷ്യൽ ആംഡ് പോലീസ്കേരള സായുധ പോലീസ് ബറ്റാലിയൻകേരള സായുധ വനിതാ പോലീസ് ബറ്റാലിയൻഇന്ത്യ റിസർവ് ബറ്റാലിയൻആന്ധ്രാപ്രദേശ് സ്റ്റേറ്റ് പോലീസ്റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്തിരുവനന്തപുരം സിറ്റി പോലീസ്ജയിൽഎക്സൈസ്വനം വകുപ്പുകൾമറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്മോട്ടോർ വാഹന വകുപ്പ്സൈനിക സ്‌കൂൾഎൻ സി സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ)സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ)സീനിയർ ഡിവിഷൻ നേവൽജൂനിയർ ഡിവിഷൻ എയർ വിംഗുകൾനാഷണൽ സർവ്വീസ് സ്‌കീംസ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്ഭാരത് സ്‌കൗട്ട്‌സ്ഗൈഡ്‌സ്അശ്വാരൂഢ സേന തുടങ്ങിയ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ബ്രാസ് ബാൻഡ്പൈപ്പ് ബാൻഡ് എന്നിവ പരേഡിന് താളമേകി. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

രാവിലെ 8.59 ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുംസംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദനം സ്വീകരിച്ചു. പതാക ഉയർത്തിയ ഉടനേ വ്യോമസേന ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു. ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾഫയർ സർവീസ് മെഡലുകൾകറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും മറ്റ് പുരസ്‌കാരങ്ങൾ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവു കാട്ടിയ പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. എൻ സി സി അശ്വാഭ്യാസംജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം എന്നിവ നടന്നു.

മന്ത്രിമാരായ സി പി ജോൺകെ മുരളീധരൻഎം എൽ എമാരായ എൻ ശക്തൻഎം വിൻസെന്റ്എ എ റഹീം എം പിമേയർ വി വി രാജേഷ്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനിചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹസംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർപ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖർപൊതുഭരണ വകുപ്പ് സെക്രട്ടറി കെ ബിജുജില്ലാ കളക്ടർ അനു കുമാരി എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 3257/2026

date