Skip to main content

സ്വാതന്ത്ര്യദിനാഘോഷം നിയമസഭയിൽ സ്പീക്കർ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. വാച്ച് ആൻഡ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം സ്പീക്കർ നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിനോടനുബന്ധിച്ച് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളവും നിയമസഭാ ജീവനക്കാരുടെ ദേശഭക്തിഗാനാലാപനവും തിരുവാതിരക്കളിയും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻനിയമസഭാ സെക്രട്ടറി-ഇൻ-ചാർജ്ജ് ഷാജി സി ബേബിനിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3260/2026

date