Skip to main content

നാട്ടാന പരിപാലനം: പരിശീലനം സംഘടിപ്പിച്ചു

കേരള സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കേരള വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പ് വെറ്റിനറി ഡോക്ടർമാർക്ക് നാട്ടാന പരിപാലനം സംബന്ധിച്ച്  പരിശീലനം സംഘടിപ്പിച്ചു. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ വച്ചു നടത്തിയ പരിശീലനം അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ ശ്യാം മോഹൻലാൽ  ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സോഷ്യൽ ഫോറസ്ടി അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ  സജു എസ് നായർ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്. വി വിനോദ് , കോട്ടൂർ ആന പുനരധിവാസകേന്ദ്രം അസിസ്റ്റന്റ്  ഫോറസ്റ്റ് കൺസർവേറ്റർ  ജി. ആർ രോഹിണി, നെയ്യാറ്റിൻകര സോഷ്യൽ ഫോറസ്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  അരവിന്ദ് ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. അൻപത് പേർ പരിശീലനം നേടിയ പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എസ് നന്ദകുമാർ, മുൻ ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഇ.കെ. ഈശ്വരൻ,  മൃഗസംരക്ഷണ വകുപ്പ് മുൻ  അഡീഷണൽ ഡയറക്ടർ ഡോ. റ്റി. രാജീവ്,  ഫോറസ്റ്റ് കൺസർവേറ്റർ സജു എസ് നായർ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർമാരായ ഡോ സിബി വി. ജി, ഡോ.ബിനോയ് സി ബാബു , ഡോ അരുൺ കുമാർ എസ്. കെ എന്നിവർ നാട്ടാന പരിപാലനം സംബന്ധിച്ച ക്ലാസുകൾ നയിച്ചു.

date