Skip to main content

പി. വി. അബ്ദുല്‍ വഹാബ് എം.പി.യുടെ ആസ്തി വികസന ഫണ്ട് അവലോകന യോഗം ചേര്‍ന്നു

പി. വി. അബ്ദുല്‍ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആസൂത്രണ സമിതി ഹാളില്‍ യോഗം ചേന്നു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. വി. ഷാജു, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.വി. പ്രസീത, എം.പി.യുടെ പ്രതിനിധി സി. മുഹമ്മദ് ഷിഫാന്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 2026-27 സാമ്പത്തിക വര്‍ഷം വരെ വിവിധ ഘട്ടങ്ങളിലായി അനുവദിക്കപ്പെട്ട ഫണ്ടുകളുടെ നിര്‍വ്വഹണവും പുതിയ നിര്‍ദ്ദേശങ്ങളുമാണ് യോഗം ചര്‍ച്ച ചെയ്തത്.

ഇതുവരെ ഇ-സാക്ഷി പോര്‍ട്ടല്‍ വഴി ലഭ്യമായ വിവിധ ഗഡുക്കളും സി.എന്‍.എ. അക്കൗണ്ട് വഴി തിരികെ ലഭിച്ച തുകയും ഉള്‍പ്പെടെ ആകെ 31.08 കോടി രൂപയുടെ പദ്ധതികളാണുള്ളത്.  ഇതില്‍ പട്ടികജാതി (എസ്.സി 15%), പട്ടികവര്‍ഗ്ഗ (എസ്.ടി. 7.5%) വിഭാഗങ്ങളുടെ വികസനത്തിനായി യഥാക്രമം 466.25 ലക്ഷം രൂപയും 233.13 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 699.38 ലക്ഷം രൂപയാണ് മാറ്റിവെക്കേണ്ടത്.

ഓഗസ്റ്റ് 12 വരെ ആകെ 2775.85 ലക്ഷം രൂപയുടെ പദ്ധതികളാണുള്ളത്.  ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 2220.38 ലക്ഷം രൂപയും, എസ്.സി. വിഭാഗത്തില്‍ 335.71 ലക്ഷം രൂപയും, എസ്.ടി. വിഭാഗത്തില്‍ 219.76 ലക്ഷം രൂപയുമാണ് ഉള്‍പ്പെടുന്നത്. നിലവില്‍ പരിഗണനയിലുള്ളതും അനുമതി കാത്തുകിടക്കുന്നതുമായ കുടിശ്ശിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ ആകെ 143.91 ലക്ഷം രൂപയാണ് (എസ്.സി. മേഖലയില്‍ 130.54 ലക്ഷം, എസ്.ടി. മേഖലയില്‍ 13.37 ലക്ഷം). കൂടാതെ ജനറല്‍ കാറ്റഗറിയില്‍ 328.17 ലക്ഷം രൂപയുടെ നിര്‍ദ്ദേശങ്ങളും പെന്‍ഡിങ് ലിസ്റ്റിലുണ്ട്. അനുവദിച്ച തുക കൃത്യസമയത്ത് ചെലവഴിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

date