Skip to main content

സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു

ഈ വര്‍ഷത്തെ സപ്ലൈകോയുടെ മലപ്പുറം ജില്ലാതല ഓണം ഫെയര്‍ ഉദ്ഘാടനം മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ കളക്ടറുടെ ബംഗ്ലാവിനു സമീപം ഡാലിയ കേപ്പീസ് അവന്യൂവില്‍ രാവിലെ 10 മണിക്ക് മഞ്ചേരി എം.എല്‍.എ. അഡ്വ എം. റഹ്‌മത്തുള്ള നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം നഗര സഭാ ചെയര്‍പേഴ്സണ്‍ അഡ്വ. വി റിനിഷ ആദ്യ വില്പന നടത്തി. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ആശംസയും മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ കെ.കെ.മനോജ് കുമാര്‍  നന്ദിയും പറഞ്ഞു. ഓണം ജില്ലാ ഫെയര്‍ ഈ മാസം 25 വരെ പ്രവര്‍ത്തിക്കും. സബ്സിഡി സാധനങ്ങള്‍ കൂടാതെ വന്‍ വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നതോടൊപ്പം ആകര്‍ഷമായ സമ്മാന പദ്ധതികളും ഗിഫ്റ്റ് കാര്‍ഡ് പദ്ധതികളും അത്തം, ഉത്രാടം, തിരുവോണം, സമൃദ്ധി, സിഗ്‌നേച്ചര്‍ കിറ്റുകളും ഈ ഓണം ഫെയറില്‍ ലഭ്യമാണ്. 

date