ഓണം വിപണി: ജില്ലയില്‍ ഓഗസ്റ്റ് 16 മുതല്‍ 148 ഓണ ചന്തകള്‍ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും
പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിനും കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാറിന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം വിപണി ഓഗസ്റ്റ് 16 മുതല്‍ 25 വരെ ജില്ലയില്‍ നടക്കും. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍ വഴി 136 ചന്തകളും തിരിവേണി യൂണിറ്റുകളിലൂടെ 12 ഉം ഉള്‍പ്പെടെ ആകെ 148 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് മലപ്പുറത്ത് ഒരുക്കുന്നത്.
ചങ്ങരംകുളം, മാറാഞ്ചേരി, എടപ്പാള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, മലപ്പുറം, പരപ്പനങ്ങാടി, വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിവയാണ് ത്രിവേണി യൂണിറ്റുകള്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുള്ള ചന്തകളില്‍ പ്രതിദിനം 150 പേര്‍ക്കും മറ്റ് വിപണികളില്‍ 100 പേര്‍ക്കും സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും. പൊതുവിപണിയേക്കാള്‍ 30% മുതല്‍ 50% വരെ വിലക്കുറവില്‍ 13 ഇനം സബ്സിഡി സാധനങ്ങളാണ് ഓണം വിപണിയിലൂടെ വിതരണം ചെയ്യുന്നത്.
ജയ അരി (കിലോയ്ക്ക് 33 രൂപ), കുറുവ (33 രൂപ), മട്ട (33 രൂപ), പച്ചരി (29 രൂപ), പഞ്ചസാര (34.65 രൂപ), ഉഴുന്ന് (87 രൂപ), ചെറുപയര്‍ (68 രൂപ), കടല (63 രൂപ), തുവരപ്പരിപ്പ് (83 രൂപ), വന്‍പയര്‍ (68 രൂപ), മുളക് (136.50 രൂപ), മല്ലി (500 ഗ്രാമിന് 47.25 രൂപ), വെളിച്ചെണ്ണ (500 മില്ലിലിറ്ററിന് 116 രൂപ) എന്നിങ്ങനെയാണ് സബ്സിഡി നിരക്കുകള്‍. സബ്സിഡി സാധനങ്ങള്‍ക്കു പുറമെ, 10% മുതല്‍ 40% വരെ വിലക്കുറവില്‍ ത്രിവേണി ഉല്പന്നങ്ങളും പ്രമുഖ ബ്രാന്‍ഡുകളുടെ സാധനങ്ങളും നോണ്‍ സബ്സിഡി ഇനങ്ങളായി ലഭ്യമാകും. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, തേയില, വെളിച്ചെണ്ണ തുടങ്ങിയ 51 ഇനം ത്രിവേണി ഉല്പന്നങ്ങളും മറ്റ് പ്രമുഖ ഉല്പന്നങ്ങളും വിപണിയില്‍ വില്പനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10 ന് മലപ്പുറം കുന്നുമ്മലില്‍ വ്യവസായ-ഐ.ടി.-എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. കൂടാതെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, പഞ്ചായത്ത്-നഗരസഭാ അധ്യക്ഷന്മാര് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനങ്ങള്‍ നടക്കും.
വണ്ടൂര്‍: ഓഗസ്റ്റ് 15 ന് (നാളെ) ഉച്ചയ്ക്ക് രണ്ടിന് വന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
പുലാമന്തോള്‍: ഓഗസ്റ്റ് 16, രാവിലെ 11:00, നജീബ് കാന്തപുരം എം.എല്‍.എ.
മഞ്ചേരി: ഓഗസ്റ്റ് 16, രാവിലെ 11:00, അഡ്വ. എം. റഹ്മത്തുള്ള എം.എല്‍.എ.
എടക്കര: ഓഗസ്റ്റ് 16, രാവിലെ 10:00, ആര്യാടന് ഷൗക്കത്ത് എം.എല്‍.എ.
തിരൂര്‍: ഓഗസ്റ്റ് 16, രാവിലെ 10:00, കുറുക്കോളി മൊയ്തീന് എം.എല്‍.എ.
വളാഞ്ചേരി: ഓഗസ്റ്റ് 16, രാവിലെ 10:00, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ.
മാറാഞ്ചേരി: ഓഗസ്റ്റ് 16, രാവിലെ 11:30, കെ.പി. നൗഷാദ് അലി എം.എല്‍.എ.
എടപ്പാള്‍: ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 12:00, വി.എസ്. ജോയ് എം.എല്‍.എ.
പട്ടിക്കാട്: ഓഗസ്റ്റ് 16, രാവിലെ 10:00, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലൈഖ കരിമ്പന
ചങ്ങരംകുളം: ഓഗസ്റ്റ് 16, രാവിലെ 11:00, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം
മലപ്പുറം: ഓഗസ്റ്റ് 16, രാവിലെ 10:00, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ വി.
പരപ്പനങ്ങാടി: ഓഗസ്റ്റ് 17, രാവിലെ 09:30, പി.എം.എ. സമീര്‍ എം.എല്‍.എ.
- Log in to post comments